LogoLoginKerala

മറുനാടൻ മലയാളി ഓഫീസുകളിലും റിപ്പോർട്ടർമാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ്

 
Marunadan raid

പിവി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് പരിശോധന

മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായാണ് പരിശോധന. കൊച്ചി സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന നടക്കുന്നത്. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടറെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. 
തിരുവനന്തപുരത്ത് മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പിവി ശ്രീനിജൻ എംഎൽ എയ്ക്കെതിരെ നടത്തിയ അപകീ‍ർത്തികരമായ പരാമ‍ർശങ്ങളുടെ പേരിൽ എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. മാധ്യമപ്രവർത്തനത്തിൻറെ അടിസ്ഥാനതത്വങ്ങൾ പോലും ഷാജൻ സ്കറിയ പാലിക്കുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.