ബന്ധു കാലില്‍ അമര്‍ത്തിയപ്പോഴാണ് സന്ദീപ് പ്രകോപിതനായതെന്ന് എ ഡി ജി പി
May 11, 2023, 11:49 IST

കൊച്ചി- ഡോക്ടര്‍ സൗമ്യയുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രതിയുടെ പ്രകോപനത്തിന് കാരണമായത് ആശുപത്രിയിലെ ഡ്രസ്സിംഗ് റൂമില്‍ ബന്ധു നടത്തിയ ഇടപെടല്‍. കാലിലെ മുറിവ് വൃത്തിയാക്കാനായി കാല്‍ താഴ്ത്തിവയ്ക്കാന്‍ നഴ്‌സ് ആവശ്യപ്പെട്ടിട്ടും സന്ദീപ് തയാറാവാതിരുന്നതിനെ തുടര്‍ന്ന് ബന്ധു രാജേന്ദ്രന്‍ പിള്ള കാല്‍ ബലമായി താഴ്ത്തിയതാണ് സന്ദീപിനെ പ്രകോപിപ്പിച്ചെന്ന് എഡിജിപി ഇന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. അതുവരെ എല്ലാം അനുസരിച്ചുകൊണ്ടിരുന്ന സന്ദീപ് പ്രകോപിതനായി ആദ്യം രാജേന്ദ്രന്‍ പിള്ളയെയും പി്ന്നാലെ ഒരു പോലീസുകാരനെയുമാണ് കത്രികയെടുത്ത് ആക്രമിച്ചത്. നഴ്‌സുമാര്‍ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടു.