കളമശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം
Aug 15, 2023, 15:30 IST

കൊച്ചി: എറണാകുളം കളമശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം. 2 ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ 6 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
നിവേദ് നായിക്ക്, വിവേക് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നെടുമ്പാശ്ശേരി സ്വദേശി സുഹൈല്‍, കളമശ്ശേരി സ്വദേശികളായ ബിനിഷാദ്, വിശ്വജിത്ത്, മലപ്പുറം സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി വിഷ്ണു, വരാപ്പുഴ സ്വദേശി റിഫാസ് എന്നിവരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം സിഎന്‍ജി നിറയ്ക്കാന്‍ എത്തിയപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി നില്‍ക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാരും പ്രതികളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് പ്രതികള്‍ ഇന്നലെ രാത്രി മദ്യപിച്ച് എത്തി മര്‍ദ്ദിച്ചത്.