LogoLoginKerala

ട്രെയിനിൽ മദ്യപിച്ച് കയറിയ ആൾ സഹയാത്രികനെ കുത്തിപ്പരിക്കേൽപിച്ചു

 
Devadas
തൃശൂർ - ട്രെയിനിൽ സഹയാത്രികന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി നാപ്പത്തിനാലുകാരനായ ദേവദാസിനാണ് കുത്തേറ്റത്. സംഭവത്തിൽ തൈക്കാട് സ്വദേശി സിയാദിനെ ആർപിഎഫ് പിടികൂടി.
മരുസാഗർ എക്സ്പ്രസ് ഷൊർണൂർ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ജനറൽ കംപാർട്ട്മെന്‍റിൽ യാത്ര ചെയ്ത ദേവനെ കുപ്പി പൊട്ടിച്ച് കണ്ണിന്‍റെ ഭാഗത്ത് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. പരുക്കേറ്റ ദേവദാസിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ഞായറാഴ്ച രാത്രി 10.50 ഓടെയായിരുന്നു സംഭവം. മദ്യപിച്ച് ടെയിനിൽ സ്ത്രീ യാത്രക്കാരെ ശല്യം ചെയ്ത സിയാദിനെ ദേവദാസ് ചോദ്യം ചെയ്തതിനെ തുടർന്ന് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഷൊർണൂരിൽ വച്ച് പുറത്തിറങ്ങിയ സിയാദ് പൊട്ടിച്ച കുപ്പിയുമായെത്തി കുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ഓടി.   
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ആര്‍പിഎഫ് പിടികൂടി. ഇയാളുടെ കൈയ്ക്കും പരിക്കേറ്റു.ആക്രമിച്ചയാളെ പരിചയമില്ലെന്നാണ് ദേവൻ മൊഴി നൽകിയത്.