LogoLoginKerala

കെ സുധാകരനെതിരെ മൊഴി നല്‍കിയ മോണ്‍സന്റെ ഡ്രൈവര്‍ക്ക് വധഭീഷണി

 
k sudhakaran

ആലപ്പുഴ-  മോണ്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസില്‍ കെ സുധാകരനെതിരെ മൊഴി നല്‍കിയ മോന്‍സന്റെ മുന്‍ ഡ്രൈവര്‍ക്ക് വധഭീഷണി. വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി  ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ജയ്‌സന്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഉച്ചക്ക് രണ്ട് മണിയോടെ വീടിന് സമീപം വെച്ച് മുരളി എന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്തു.

കെ സുധാകരന്‍ പത്തുലക്ഷം രൂപ വാങ്ങിയത് കണ്ടതായി ജെയ്‌സന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും ഇ ഡിക്കും മൊഴി നല്‍കിയിരുന്നു. മാധ്യമങ്ങള്‍ക്ക് മു്ന്നിലും ജെയ്‌സന്‍ മൊഴി ആവര്‍ത്തിച്ചിരുന്നു.