LogoLoginKerala

കെ സുധാകരന് തന്റെ കേസുമായി ബന്ധമില്ലെന്ന് മോന്‍സണ്‍ മാവുങ്കല്‍

 
monson mavungal

കൊച്ചി- കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പുരാവസ്തു കേസുമായി യാതൊരു ബന്ധവുമില്ലെന്നു പ്രതി മോന്‍സന്‍ മാവുങ്കല്‍. കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് കൊണ്ടുവരുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മോന്‍സണ്‍. 

മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിതെന്ന് മോന്‍സണ്‍ പറയുന്നു. ശരിയായി അന്വേഷിച്ചാല്‍ ഡിജിപി വരെ അകത്താകും. എല്ലാ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നല്‍കിയെന്നും മോന്‍സന്‍ പറഞ്ഞു. 

ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പോക്‌സോ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസിലാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.