ദുരൂഹസാഹര്യത്തില്‍ പൊള്ളലേറ്റ ദമ്പതികളില്‍ ഭാര്യമരിച്ചു, പോലീസ് അന്വേഷണം തുടങ്ങി

തൃശൂര്‍ - ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെര്‍ലി (54) ആണ് മരിച്ചത്. ഭര്‍ത്താവ് ദേവസി (68) ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഞായറാഴ്ച വൈകീട്ട് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന്റെ ഒന്നാം നിലയിലെ വരാന്തയിലായിരുന്നു തീയും പുകയും ഉയര്‍ന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഷെര്‍ലിയുടെ മരണം. എങ്ങനെയാണ് പൊള്ളലേറ്റതെന്നതില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. തീപിടിച്ചതിന്റെ കാരണം കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് കൊരട്ടി പോലീസ് പറഞ്ഞു.
കറുകുറ്റി സെന്റ് തോമസ് യു.പി സ്‌കൂള്‍ അധ്യാപികയായിരുന്ന ഷെര്‍ലി, ഏതാനും വര്‍ഷം മുമ്പ് ജോലിയില്‍ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു. ദേവസി ടാക്സി ഡ്രൈവറാണ്. രണ്ട് മക്കളും വിവാഹം കഴിഞ്ഞ് കുടുംബസമേതം കഴിയുകയാണ്.