LogoLoginKerala

മയക്കുമരുന്നുമായി മോഡൽ പിടിയിൽ

 
MDMA
കൊച്ചി- റിസോട്ടുകളും ആഡംബര ഹോട്ടലുകളും കേന്ദ്രീകരിച്ച് രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി എക്‌സൈസ് പിടിയില്‍. മോഡലിംഗ് ആര്‍ട്ടിസ്റ്റ് ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി നടുവിലപറമ്പില്‍ വീട്ടില്‍ റോസ് ഹെമ്മ (ഷെറിന്‍ ചാരു-29) ആണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ടെനിമോന്റെ മേല്‍നോട്ടത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായത്. റോസ് ഹെമ്മയില്‍ നിന്ന് നിന്ന് 1.90 ഗ്രാം എം. ഡി. എം. എയും അധികൃതര്‍ കണ്ടെടുത്തു. 
സ്‌നോബോള്‍ എന്ന കോഡിലാണ് ഇവര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മയക്കുമരുന്ന് കൈമാറിയിരുന്നത്. രാത്രി കാലങ്ങളില്‍ മാത്രം മയക്കുമരുന്നമായി പുറത്തിറങ്ങുന്ന റോസ് ഹെമ്മ ഉപഭോക്താക്കളുടെ വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ചാണ് അടുത്ത സ്ഥലത്തേക്ക് യാത്ര ചെയ്ത് മയക്കുമരുന്ന് എത്തിച്ചിരുന്നത്. രഹസ്യ റേവ് പാര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നത് ഹെമ്മയായിരുന്നു. ഹെമ്മയുടെ നിയന്ത്രണത്തിലുള്ള സംഘമാണ് റേവ് പാര്‍ട്ടികളില്‍ രാസലഹരി വിതരണം ചെയ്തിരുന്നത്. ഇവര്‍ മുഖേന മാത്രമാണ് നിശാ പാര്‍ട്ടികളില്‍ രാസലഹരി എത്തിയിരുന്നത്.