വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; സര്‍ക്കാര്‍ ഓഫീസ് അടിച്ചുതകർത്ത ശേഷം പോസ്റ്റർ പതിപ്പിച്ചു
Sep 28, 2023, 15:36 IST
ചെറിയ ഇടവേളക്ക് ശേഷം വയനാട് ജില്ലയിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണവും അനുകൂല പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. തലപ്പുഴ കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് സായുധ സംഘം അടിച്ചുതകര്‍ത്തു. ഓഫീസില്‍ പോസ്റ്ററുകള്‍ പതിച്ചു. കമ്പമല പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതാണ് പോസ്റ്ററുകള്‍
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആറംഗ സായുധ സംഘമാണ് ഓഫീസില്‍ എത്തിയ ശേഷം ജീവനക്കാരുമായി അല്‍പ്പനേരം ആശയവിനിമയം നടത്തിയ ശേഷമാണ് ഓഫീസിലെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തത്.
തുടര്‍ന്ന് ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. സംഭവത്തിന് പിന്നാലെ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു.