LogoLoginKerala

കുന്നംകുളത്ത് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

 
arrest


തൃശ്ശൂര്‍- കുന്നംകുളത്ത് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കാണിപ്പയ്യൂര്‍ പോര്‍ക്കളേങ്ങാട് സ്വദേശി ജംഷിയെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഢിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ബന്ധുക്കള്‍ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഇതോടെ ലൈംഗികാതിക്രമ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചതിലുള്ള വൈരാഗ്യത്തില്‍ പ്രതി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പരാതിയിലാണ് മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷിജു, സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍ വിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.