മഹാരാജാസ് മാര്‍ക്ക്‌ലിസ്റ്റ് വിവാദം; എന്‍ ഐ സിയില്‍ ക്രൈംബ്രാഞ്ച് പരിശോധന
കൊച്ചി- മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററില്‍ (എന്‍ഐസി)യില്‍ പ്രാഥമിക പരിശോധന നടത്തി. അതോ ഗൂഢാലോചനയാണോ എന്ന് കണ്ടെത്താനാണ് എന്‍.ഐ.സിയിലെത്തി അന്വേഷണസംഘം പരിശോധന നടത്തിയത്. മാര്‍ക്ക് ലിസ്റ്റില്‍ തെറ്റായ ഡാറ്റ കയറിക്കൂടിയതിന് കാരണം് എന്‍ ഐ സിയുടെ ഭാഗത്തു നിന്നുള്ള സാങ്കേതിക പിഴവാണോ എന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.
മഹാരാജാസ് കോളേജിലാണ് മാര്‍ക്ക് ലിസ്റ്റിന്റെ ഡാറ്റാ എന്‍ട്രി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി മൂന്ന് ജീവനക്കാരും ഇവിടെയുണ്ട്. ഇവര്‍ എന്‍ട്രി ചെയ്യുന്ന ഡാറ്റയുടെ തുടര്‍നടപടികളെല്ലാം നടക്കുന്നത് എന്‍ഐസിയിലാണ്. സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ടകാര്യങ്ങളും എന്‍ഐസിയുടെ ഓഫീസിലാണെന്നാണ് പോലീസിന്റെ പരിശോധനയില്‍ വ്യക്തമായി.
മാര്‍ക്ക് ലിസ്റ്റില്‍ സംഭവിച്ചത് സാങ്കേതിക പിഴവാണെന്നാണ് മഹാരാജാസ് കോളേജിന്റെ വിശദീകരണം. സാങ്കേതിക പിഴവുണ്ടായിട്ടുണ്ടെങ്കില്‍ അത് ഡാറ്റ എന്‍ട്രി പോയന്റിലായിരിക്കാനാണ് സാധ്യത കൂടുതലെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. വെബ്‌സൈറ്റില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിന് മുമ്പ് തന്നെ ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലെ ക്രമക്കേട് ഒരു അധ്യാപകന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. വരുംദിവസത്തില്‍ കോളേജില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കും. കോളേജ് പ്രിന്‍സിപ്പിലിന്റെ ഓഫീസില്‍ നടന്ന കാര്യങ്ങള്‍ വ്യക്തമാകാനാണ് സിസിടിവി ദൃശ്യം ആവശ്യപ്പെട്ടത്.