LogoLoginKerala

കേന്ദ്ര-സംസ്ഥാന തീവ്രവാദ വിരുദ്ധവിഭാഗങ്ങള്‍ എത്തി, ഭീകരവാദ, മാവോയിസ്റ്റ് ബന്ധമുള്ളവരിലേക്ക് അന്വേഷണം

 
Train Fire

കോഴിക്കോട് -ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന് കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ച് തീവെച്ചത് തീവ്രവാദ ആക്രമണമാണെന്ന് വ്യക്തമായതോടെ കേന്ദ്ര - സംസ്ഥാന അന്വേഷണ ഏജന്‍സികളിലെ തീവ്രവാദ വിരുദ്ധ വിഭാഗങ്ങള്‍ കോഴിക്കോടും കണ്ണൂരും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. സംസ്ഥാന പോലീസിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) മേധാവി പി വിജയന്‍ തിരുവനന്തപുരത്തു നിന്ന് സംഭവ സ്ഥലത്തെത്തി. കൊച്ചിയില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി(എ്ന്‍ഐഎ) ഉദ്യോഗസ്ഥരും ഇവിടേക്ക് എത്തിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെയും സംസ്ഥാന രഹസ്യാന്വേഷണ പോലീസിലെയും വിവിധ വിഭാഗങ്ങള്‍ സംഭവത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുകയാണ്.

സംസ്ഥാന ഡിജിപി അനിൽ കാന്തും ഇന്നു വൈകുന്നേരത്തോടെ കണ്ണൂരിലെത്തും.

ഏതെങ്കിലും വ്യക്തിക്കെതിരെയല്ല, ആക്രമണമെന്നും ട്രെയിനിന് തീവെക്കുന്നതിലൂടെ സംസ്ഥാനത്ത് ഭീതി സൃഷ്ടിക്കുകയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഭീകരവാദ, മാവോയിസ്റ്റ് ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് ഇതിന് മുമുമ്പും തീവ്രവാദ ആക്രമണങ്ങള്‍ നടന്നിട്ടുള്ളതും മാവോയിസ്റ്റ് സാന്നിധ്യമുള്ളതുമെല്ലാം പോലീസിന്റെ അന്വേഷണ പരിധിയിലാണ്.