LogoLoginKerala

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസ്; രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍

 
rape

കോഴിക്കോട്: നഴ്‌സിങ് വിദ്യാര്‍ഥിനിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യം നല്‍കി കുട്ടബലാത്സം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

മൊബൈല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പൊലീസിന്റെ പിടിയിലായത്.