LogoLoginKerala

കെ സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി, അറസ്റ്റില്‍ ഭയമില്ലെന്ന് സുധാകരന്‍

 
k sudhakaran

കൊച്ചി-മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായി. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ 11 മണിയോടെ എത്തിയത്. അഡ്വ. മാത്യു കുഴല്‍നാടന്‍, എം ലിജു, വി പി സജീന്ദ്രന്‍, ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് തുടങ്ങിയ നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ അകമ്പടിയോടെയാണ് സുധാകരന്‍ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തിലിറക്കാന്‍ ആവശ്യമായ എല്ലാ ഒരുക്കത്തോടെയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ കെ സുധാകരനൊപ്പം എത്തിയിട്ടുള്ളത്.

പ്രത്യേക മുറിയില്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി വൈ ആര്‍ റസ്റ്റത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. 150 ഓളം ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയിരിക്കുന്നത്. അറസ്റ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ഡിവൈ എസ് പി റസ്റ്റം പ്രതികരിച്ചു.

താന്‍ തെറ്റൊന്നും ചെയ്തിട്ടിരല്ലെന്നും അറസ്റ്റില്‍ ഭയമില്ലെന്ന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. കടല്‍താണ്ടിയെത്തിയ തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.