പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിന് വീണ്ടും സസ്പെൻഷൻ
കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ ഐജി ജി. ലക്ഷ്മണിനെ വീണ്ടും സസ്പെൻഡ് ചെയ്തു. വീഴ്ച സംഭവിച്ചുവെന്ന പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കേസിലെ മുഖ്യ പ്രതിയായ മോന്സൻ മാവുങ്കലിനോപ്പം സാമ്പത്തിക തട്ടിപ്പുകളിൽ നേരിട്ടു പങ്കാളിയായ ഐജി ലക്ഷ്മൺ വഴിവിട്ടു സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായിരുന്നു.
തട്ടിപ്പിനെ കുറിച്ച് ലക്ഷ്മണിന് ബോധ്യമുണ്ടായിരുന്നുവെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. 2017 മുതൽ ലക്ഷ്മണിന് മോൻസനുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പുരാവസ്തു ഇടപാടുകാരെ മോൻസനുമായി ബന്ധിപ്പിക്കുന്നതിലും ഐ ജിയ്ക്ക് പങ്കുണ്ടെന്നും ക്രൈബ്രാഞ്ച് കണ്ടെത്തി. കേസിൽ ഐജി ലക്ഷ്മൺ മൂന്നാം പ്രതിയും മുൻ ഡിഐജി സുരേന്ദ്രൻ നാലാം പ്രതിയുമാണ്. അടുത്തിടെ സസ്പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുത്തെങ്കിലും എഡിജിപിയായുള്ള ലക്ഷ്മണിന്റെ സ്ഥാനക്കയറ്റം സർക്കാർ തടഞ്ഞിരുന്നു.