LogoLoginKerala

വീട്ടമ്മയെ ഭര്‍തൃ സഹോദരങ്ങള്‍ വെട്ടിക്കൊലപ്പെടുത്തി

 
Leena Mani

തിരുവനന്തപുരം വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ ഭര്‍തൃ സഹോദരങ്ങള്‍ വെട്ടിക്കൊലപ്പെടുത്തി. അയിരൂര്‍ കളത്തറ എം എസ് വില്ലയില്‍ ലീന മണി (56)ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോട് കൂടെയാണ് സംഭവം. ലീനാ മണിയുടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹ്‌സിന്‍ എന്നിവരാണ് കൊലപാതകത്തിന് പിന്നില്‍.

ലീന മണിയുടെ ഭര്‍ത്താവ് ഒന്നരക്കൊല്ലം മുമ്പാണ് മരിച്ചത്. ഇതോടെ ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ ഭര്‍തൃ സഹോദരങ്ങള്‍ കൈയടക്കി വെച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ ലീനാ മണി പൊലീസിലും കോടതിയിലും പരാതി നല്‍കിയിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

സഹോദരങ്ങള്‍ക്ക് ലീനാ മണിയോട് അതൃപ്തി ഉണ്ടായിരുന്നതായി അയല്‍ വാസികള്‍ പറയുന്നു. നാല്‍പ്പത് ദിവസം മുന്‍പ് സഹോദരങ്ങളിലൊരാളായ അഹദും കുടുംബവും ലീനാ മണിയുടെ വീട്ടില്‍ താമസത്തിനു വന്നിരുന്നു.. തുടര്‍ന്ന് ഇരുവരുമായി വാക്കു തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. കേസ് നിലനില്‍ക്കുന്നതിനാല്‍ ലീനാ മണിക്ക് കോടതിയില്‍ നിന്ന് സംരക്ഷണ ഓര്‍ഡര്‍ നല്‍കി ഈ സംഭവമാണ് സഹോദരങ്ങള്‍ക്ക് വൈരാഗ്യം വരുത്തിയെന്ന് സമീപവാസികള്‍ പറയുന്നു.