മുഖത്ത് ബലമായി ചുംബിച്ചു; എറണാകുളം ജനറൽ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ പീഡന പരാതി നൽകി വനിതാ ഡോക്ടർ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരെ ലൈംഗീക ആരോപണവുമായി വനിതാ ഡോക്ടർ . ഹൌസർജൻസി ചെയ്യുന്ന സമയത്ത് ബലമായി ചുംബിച്ചുവെന്നാണ് ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മേധാവിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്.
വനിതാ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. കാരണം ഇപ്പോഴാണ് അതിന് സാഹചര്യമുണ്ടായത്. 2019 ഫെബ്രുവരിയില്‍ ഞാൻ ഇന്റേണ്‍ ആയിരുന്ന സമയത്ത് മുതിര്‍ന്ന ഒരു ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാനായാണ് ഇയാളുടെ അടുത്ത് ചെല്ലുന്നത്. രാത്രി ഏഴുമണിയോടെയാണ് അദ്ദേഹത്തിന്റെ മുറിയില്‍ എത്തുന്നത്. ഞാൻ ആശുപത്രിയില്‍ നിന്ന് ഇറങ്ങാൻ തുടങ്ങിയതിനാല്‍ ഒറ്റയ്ക്കാണ് ചെന്നത്. അവിടെ ചെന്നതും അയാള്‍ എന്നെ ബലമായി അയാളുടെ ശരീരത്തോട് അടുപ്പിക്കുകയും മുഖത്ത് ചുംബിക്കുകയും ചെയ്തു.
പെട്ടെന്ന് താൻ സ്തബ്ധയായി പോയി. ഞാൻ അയാളെ തള്ളിമാറ്റി മുറിയില്‍ നിന്നിറങ്ങി. പിറ്റേദിവസം തന്നെ മേലധികാരികളോടെ പരാതി പറഞ്ഞെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. അയാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലവം കൂടുതല്‍ പരാതികളുമായി മുന്നോട്ട് പോയില്ല . ഇപ്പോള്‍ അയാള്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് സ്ഥലം മാറിപ്പോയെന്ന വിവരം ലഭിച്ചു.
അയാളുടെ ഉദ്യോഗക്കയറ്റത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല. ഇത്തരം ഡോക്ടര്‍മാര്‍ നാടിനു തന്നെ അപമാനമാനവും അവരെ ജോലിയില്‍ തുടരാൻ അനുവദിക്കുകയും ചെയ്യരുത്. എന്റെ കുറിപ്പ് യഥാര്‍ഥ ആളുകളിലേക്ക് എത്തുമെന്നും ഇത്തരത്തില്‍ ലൈംഗികവൈകൃത മനോഭാവമുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കരുതുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഡോക്ടറിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിച്ചത്.
അതേസമയം നിലവിലിപ്പോൾ വനിതാ ഡോക്ടര്‍ നാട്ടിലില്ല. ഇ മെയില്‍ മുഖേനയാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാൽപരതി ശ്രദ്ധയിൽ പെറ്റയുടനെ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ സംഭവത്തിന് പിന്നാലെ സഹപ്രവര്‍ത്തകരോട് വിഷയം പറഞ്ഞിരുന്നതായി വനിതാ ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ അന്ന് പരാതിയൊന്നും നല്‍കിയിരുന്നില്ല. ഇപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി വനിതാ ഡോക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് എന്നും വിമർശനമുണ്ട്. നിലവിൽ പരാതി പൊലീസിന് കൈമാറുമെന്നാണ് റണാകുളം ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് അറിയിച്ചതിരിക്കുന്നത്