LogoLoginKerala

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ പെട്രോളുമായി എത്തി; യുവാവ് പിടിയില്‍

 
calicut

കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ പെട്രോളുമായി എത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ വീട്ടിലേക്ക് അരുണ്‍ജിത്ത് കയറി വരുന്നത് കണ്ട അമ്മ വാതില്‍ അടച്ചതിനാല്‍ വീടിനകത്തേക്ക് കയറാനായില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്.