LogoLoginKerala

മദ്യ ലഹരിയില്‍ ഉപദ്രവം പതിവ്; മകനെ അടിച്ച് കൊന്ന് മാതാവ്

 
crime

കോട്ടയം: മദ്യ ലഹരിയില്‍ ഉപദ്രവം പതിവായതിനെതുടര്‍ന്ന് മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന് മാതാവ്. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. കേസില്‍ അമ്മ സാവിത്രി അറസ്റ്റിലായി. മദ്യ ലഹരിയില്‍ അനുദേവ് മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ 20 നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അനു ദേവ് വൈകുന്നേരത്തോടെയാണ് മരിച്ചത്.