LogoLoginKerala

അച്ഛന്‍ മകളെ മഴുകൊണ്ട് വെട്ടിക്കൊന്നു, നടുക്കുന്ന ക്രൂരത മാവേലിക്കരയില്‍

 
murder

ആലപ്പുഴ- മാവേലിക്കര പുന്നമ്മൂട്ടില്‍ പിതാവ് ആറ് വയസ്സുകാരിയെ മഴു ഉപയോഗിച്ച് ദാരുണമായി വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് സ്വന്തം പിതാവിന്റെ കൈകൊണ്ട് കൊലചെയ്യപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന. ഇയാളുടെ ഭാര്യ മൂന്നു വര്‍ഷം മുമ്പ് മരിച്ചിരുന്നു.
 ബുധനാഴ്ച വൈകിട്ട് ഏഴരയാണ് സംഭവം. ബഹളം കേട്ട് മഹേഷിന്റെ അമ്മ സുനന്ദ ഓടിച്ചെല്ലുമ്പോള്‍ വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. തുടര്‍ന്ന് ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടര്‍ന്നെത്തി ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ (62) കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്.