LogoLoginKerala

തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട

 
crime

ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവുമായി വന്ന നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരെയും ടിയന്മാരിൽ നിന്നും ടി കഞ്ചാവ് ഏറ്റുവാങ്ങാൻ വന്നതും മുഖ്യസൂത്രധാരനുമായ  ബീമാപള്ളി സ്വദേശി മുജീബ്,റാഫി എന്നിവരെയുമാണ് പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ച്  പിടികൂടിയത്. ടിയാന്മാരിൽ നിന്നും ഉദ്ദേശം 60 കിലോയോളം കഞ്ചാവും, ടി കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും പിടികൂടിയിട്ടുണ്ട്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാടിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ  ടി അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ടി പരിശോധനയിൽ  തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറിനെയും പാർട്ടിയെയും കൂടാതെ സ്റ്റേറ്റ് എക്സൈസ്  എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ  അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ  ടി അനികുമാർ, എക്സൈസ്   സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ്, ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, എസ് മധുസൂദനൻ നായർ, പ്രിവെൻറ്റീവ് ഓഫീസർ  പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്,സുബിൻ,രജിത്ത്, ശരത്‌, മുഹമ്മദലി,കൃഷ്ണകുമാർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, രാജീവ്, അരുൺ എന്നിവർ പങ്കെടുത്തു.

ഗസറ്റഡ്ഉദ്യോഗസ്ഥനായ വി സുഭാഷിന്റെ സാന്നിധ്യത്തിൽ ആയിരുന്നു പ്രതികളുടെ ദേഹ lപരിശോധന നടപടികൾ പൂർത്തിയാക്കിയത്