LogoLoginKerala

വീണ്ടും ഫ്രിഡ്ജ് കൊലപാതകം; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനേയും കൊന്ന് ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവതി

 
assam

അസം: വീണ്ടും ഫ്രിഡ്ജ് കൊലപാതകത്തിന്റെ വാര്‍ത്തയാണ് ഉത്തരേന്ത്യയില്‍ നിന്ന് പുറത്തുവരുന്നത്. അസമില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനേയും കൊന്ന് ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവതി പിടിയിലായി.

അസമിലെ നൂണ്‍മതിയിലാണ് സംഭവം. വന്ദന കലിത എന്ന യുവതി മറ്റൊരു പുരുഷനുമായി പ്രണയത്തിലായിരുന്നു. ഇരുവരും ചേര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവ് അമര്‍ജ്യോതി ദേയേയും മാതാവ് ശങ്കരി ദേയേയും കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഫ്രിഡ്ജിലാക്കിയത്. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ഗുവാഹത്തിയില്‍ നിന്ന് 150 കിമി അകലെയുള്ള ചിറാപുഞ്ചിയില്‍ പോയി ശരീര ഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.

അമര്‍ജ്യോതിയേയുംശങ്കരി ദേയേയും കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വന്ദനയുമായി നടത്തിയ തെളിവെടുപ്പിനിടെ യുവതി തന്നെയാണ് ശരീരഭാഗങ്ങള്‍ കളഞ്ഞ സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്.