ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. കുട്ടി ധരിച്ചിരുന്ന ബനിയൻ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയത്. ഫോറൻസിക് വിവരമനുസരിച്ച് പ്രതിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി.
ആലുവയില്‍ നിന്ന് ഇന്നലെയാണ് കുട്ടിയെ കാണാതായത്. സമൂഹമാധ്യമങ്ങളിൽ അടക്കം കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചു വലിയ തോതിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ അസ്സം സ്വദേശി അസഫാക് അലം പൊലീസിനോട് സമ്മതിച്ചിരുന്നു . ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും