LogoLoginKerala

ഭാര്യയെയും മകനെയും കൊന്ന് കുടുംബനാഥൻ ആത്മഹത്യ ചെയ്തു

 
Murder
കൊച്ചി - ഭാര്യയെയും മകനെയും കൊലപ്പെടുത്തി കുടുംബനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ. ചേപ്പനം രാഘവപ്പറമ്പത്ത് വീട്ടില്‍ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. 
ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവം പുറംലോകം അറിയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടുകൂടിയാണ് സംഭവം നടന്നതെന്ന് കരുതുന്നു. മണിയനെ തൂങ്ങി മരിച്ചനിലയിലും ഭാര്യയേയും മകനേയും വെട്ടിയും കല്ലിലിടിച്ചും കൊലപ്പെടുത്തിയ നിലയിലുമാണ്. മകന്‍ മനോജ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. 
രാത്രിയോടെ വീട്ടില്‍ നിന്ന് വാക്ക് തര്‍ക്കത്തിന്റെ ശബ്ദം കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. രണ്ടര വരെ സംസാരവും മറ്റും കേട്ടിരുന്നു. കൊലപ്പെട്ട മണിയന്റെ സഹോദരി വന്ന് വിളിച്ചപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് മറുപടിയുണ്ടായില്ല. പിന്നീട് സഹോദരിയുടെ മക്കളെത്തി തുറന്നു നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അയൽക്കാരൻ പറഞ്ഞു.
ലോട്ടറി വില്‍പ്പനക്കാരനാണ് മരിച്ച മണിയന്‍. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചുവന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഭാര്യ വീട്ടുജോലികള്‍ ചെയ്തുവരികയായിരുന്നു 
പനങ്ങാട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.