കാമുകിയും സഹോദരനും ചേര്‍ന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയി വന്‍ കവര്‍ച്ച; യുവതി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍
Sun, 26 Feb 2023

തിരുവനന്തപുരം: കാമുകിയും സഹോദരനും ചേര്‍ന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയി വന്‍ കവര്‍ച്ച. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണവും പണവും തട്ടിയെടുത്തത്. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റിലായി. തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ 22-ന് മുഹൈദിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിട്ടു. മുഹൈദിന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കും ചേര്‍ന്നായിരുന്നു കവര്‍ച്ച നടത്തിയത്. ദുബായില്‍ വച്ച് മുഹൈദിനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പിന്‍മാറിയ മുഹൈദിനോട് ഇന്‍ഷ ഒരു കോടി നല്‍കാന്‍ ആവശ്യപ്പെട്ടു.