വീട്ടിൽ കയറി വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചു; പ്രതി ഒളിവിൽ
Sep 3, 2023, 12:32 IST

കണ്ണൂരിൽ വീട്ടമ്മയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപിച്ചു. ഇന്ന് രാവിലെ ആറരയ്‌ക്ക് ആണ് സംഭവം.കണ്ണൂർ എടക്കാട് സ്വദേശി സാബിറയ്ക്കാണ് (45) വെട്ടേറ്റത്.
സാബിറയുടെ സുഹൃത്തായ കൂത്തുപറമ്പ് സ്വദേശി ഫയൂസ് ആണ് അക്രമം നടത്തിയത്. ആക്രമണം നടത്തിയ ശേഷം പ്രതി ഒളിവിൽ പോയി. പ്രതികയുള്ള തെരച്ചിൽ രൂക്ഷമാക്കി പോലീസ്.
വെട്ടേറ്റ സാബിറ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.