കണ്ണൂരില്‍ വൃദ്ധയെ കെട്ടിയിട്ട് വന്‍ കവര്‍ച്ച
Oct 20, 2023, 11:57 IST

കണ്ണൂര്‍: പരിയാരത്ത് വൃദ്ധയെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. പത്ത് പവന്‍ സ്വര്‍ണം കവര്‍ന്നു. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഡോക്ടറും ഭാര്യയും ഇന്നലെ രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. അതിന് ശേഷമാണ് കവര്‍ച്ച നടന്നിരിക്കുന്നത്.
വീട്ടില്‍ ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികള്‍ മുകളിലത്തെ നിലയിലായിരുന്നു. പുലര്‍ച്ചെ ഇവര്‍ താഴെ വരുമ്പോഴാണ് വൃദ്ധയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കാണുന്നത്. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണവും കവര്‍ന്നിട്ടുണ്ട്. രണ്ട് മുറികളില്‍ സംഘം കയറിയതായി പൊലീസ് പറയുന്നു. ഒരു മാസം മുന്‍പും പ്രദേശത്ത് വീട്ടില്‍ മോഷണം നടന്നിരുന്നു.