അറസ്റ്റ് കാത്തിരിക്കുന്ന മറുനാടന്‍ ഷാജനെ ഫെമ ലംഘനത്തിന് പൂട്ടാന്‍ ഇ ഡി
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
കൊച്ചി- അറസ്റ്റ് ഭീഷണി നേരിടുന്ന മറുനാടന്‍ ഷാജനെതിരെ വിദേശനാണയ വിനിമയ ചട്ടലംഘനത്തിന് നടപടിയെടുക്കാനൊരുങ്ങി എന്‍ഫോഴ്‌സെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമങ്ങളുടെ ലംഘനം നടത്തിയന്ന കണ്ടത്തിലിനെ തുടര്‍ന്നാണ് നടപടി. കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി ഷാജന്‍ സ്‌കറിയക്ക് നോട്ടീസയച്ചു. അനധികൃത ഇടപാടുകള്‍ ഷാജന്‍ സ്‌കറിയ നടത്തിയെന്നാണ് വിവരം. മറുനാടന്‍ ചാനലിന്റെ രജിസ്‌ട്രേഷന്‍ തന്നെ വ്യാജ രേഖകളുടെ അടിസ്ഥനാത്തിലാണെന്ന വിവരങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു.
പ്രമുഖ വ്യവസായി എം.എ യൂസഫലി അടക്കമുള്ളവര്‍ക്ക് എതിരെ ഇഡിയുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയ ഷാജന്‍ ഒടുവില്‍ സ്വന്തം തട്ടിപ്പില്‍ തന്നെ അന്വേഷണ ഏജന്‍സികളുടെ വലയിലായിരിക്കുകയാണ്. എംഎ യൂസഫലിക്ക് എതിരെ വ്യാജ ആരോപണങ്ങളുടെ പരമ്പര തന്നെയാണ് മറുനാടന്‍ മലയാളി ചാനലിലൂടെ ഷാജന്‍ നടത്തിയിരുന്നത്. അതേ ഷാജന്‍ ഇപ്പോള്‍ ഇഡിയുടെ കുരുക്കിലായി എന്നതാണ് ശ്രദ്ധേയം. രണ്ട് ദിവസം മുമ്പാണ് ഹൈക്കോടതി ഷാജനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേത് എന്ന് കോടതി നിരീക്ഷിച്ചിരുന്നു. പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. ഇതോടെ അറസ്റ്റിന്റെ വക്കിലാണ് ഷാജന്‍. വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളാണ് ഷാജനെതിരെയുള്ളത്.