ധനകോടി ചിറ്റ്‌സ് തട്ടിപ്പ്, കമ്പനി എം ഡി സജി സെബാസ്റ്റ്യന്‍ കീഴടങ്ങി

ധനകോടി ചിട്സ് തട്ടിപ്പ് കേസില്‍ കമ്പനി എം ഡി സജി സെബാസ്റ്റ്യന്‍ പൊലിസില്‍ കീഴടങ്ങി. ഇന്ന് രാവിലെ പത്തരയോടെയാണ് ഇയാള്‍ സുല്‍ത്താന്‍ബത്തേരി പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ബത്തേരി പൊലിസില്‍ 14 പരാതികളാണ് ഉള്ളത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് എന്നി ജില്ലകളില്‍ വിവിധ സേറ്റേഷനുകളില്‍ സമാനമായ പരാതികളുണ്ട്.
സുല്‍ത്താന്‍ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകോടി ചിട്ടി, ധനകോടി നിധി സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാരില്‍ ഒരാളായ സജി സെബാസ്റ്റ്യനാണ് ഇന്ന് രാവിലെ സുല്‍ത്താന്‍ബത്തേരി പൊലിസില്‍ കീഴടങ്ങിയത്.
ധനകോടി ചിട്ടിയില്‍ ചേര്‍ന്ന നിരവധി പേര്‍ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭി്ക്കാത്തതിനാല്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ചിട്ടി ലഭിക്കാത്തതിനാല്‍ നിക്ഷേപകര്‍ പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടക്കുന്നതിന്നിടെയാണ് ഇന്ന് കമ്പനി എം ഡിമാരിലൊരാളായ സജി സെബാസ്റ്റ്യന്‍ പോലീസില്‍ കീഴടങ്ങിയത്. കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം മുന്‍ എം ഡി മറ്റത്തില്‍ യോഹന്നാനാണന്ന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് സജി സെബാസ്റ്റ്യന്‍ വെളിപ്പെടുത്തി.
ചിട്ടിയില്‍ ചേര്‍ന്ന് പണം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സുല്‍്ത്താന്‍ബത്തേരി പൊലിസ് പതിനാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് കഴിഞ്ഞദിവസം സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഒളിവില്‍ കഴിയുന്ന കമ്പനി ഉടമകളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ബത്തേരിയില്‍ നിക്ഷേപകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.