80 കിലോ സ്വര്‍ണം കടത്തുന്നതിന് ഒത്താശ, രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇന്‍സ്‌പെക്ടര്‍മാരാണ്. ഡി.ആര്‍ ഐയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പലപ്പോഴായി ഇരുവരുടെയും ഒത്താശയോടെ കടത്തിയത് 80 കിലോ സ്വര്‍ണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. പിടിയിലായതിന് പിന്നാലെ പ്രതികള്‍ വിമാനത്താവളത്തില്‍ വെച്ച് ബഹളം വെച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചതിച്ചെന്നാണ് മൂന്ന് പേര്‍ ബഹളം വെച്ചത്. ഇവരെ പിന്നീട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ തങ്ങളെ മുന്‍പും സ്വര്‍ണം കടത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തിയത്.