LogoLoginKerala

വീണ്ടും കൊടും ക്രൂരത; പെരുമ്പാവൂരില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗീകാതിക്രമം, പ്രതികള്‍ പിടിയില്‍

 
rape

കൊച്ചി: പെരുമ്പാവൂരില്‍ മൂന്നര വയസുള്ള പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗീകാതിക്രമം. അതിഥി തൊഴിലാളികളുടെ കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്. പ്രതികളായ രണ്ട് പേരെ പൊലീസ് കസ്റ്റെഡിയില്‍ എടുത്തിട്ടുണ്ട്.

അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെയാണ് കുറുപ്പംപടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. അസം സ്വദേശികളായ സജാലാല്‍, ഉബൈദുള്ള എന്നീ രണ്ട് പേരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.