പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സി പി ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍
Sat, 4 Mar 2023

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സി പി ഐ പ്രാദേശിക നേതാവ് പിടിയിലായി. സി വി സതീശന്‍ എന്ന നേതാവാണ് പോക്സോ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. സി പി ഐയുടെ ചേര്‍ത്തല സൗത്ത് മണ്ഡലം കമ്മിറ്റി അംഗവും കറുപ്പംകുളങ്ങര മുന്‍ ലോക്കല്‍ സെക്രട്ടറിയുമാണ്. 14കാരി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.