കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
Aug 13, 2023, 13:08 IST
കോഴിക്കോട്: കൊയിലാണ്ടി ഉരുള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം.
ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവഴിയില്‍ താഴെ പുതിയടത്ത് വീടിനു സമീപം ഒരു വയലരികില്‍ ആയാണ് ഇന്ന് രാവിലെയോടെ മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു പുരുഷന്റെ മൃതദ്ദേഹം ആണെന്നാണ് സംശയിക്കുന്നത്.
പ്രദേശമാകെ കടുത്ത ദുര്‍ഗന്ധം പടര്‍ന്നിരിക്കുകയാണ്. അവശിഷ്ടം കണ്ടെത്തിയ നാട്ടുകാരാണ് കൊയിലാണ്ടി പോലീസില്‍ വിവരം അറിയിച്ചത്.കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും എത്തിയിട്ടുണ്ട്.
സമീപപ്രദേശങ്ങളില്‍ നിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.