ആദ്യമായി മാസമുറവന്ന സഹോദരിയെ അവിഹിത ബന്ധം സംശയിച്ച് കൊലപ്പെടുത്തി

മുംബൈ- ആദ്യമായി മാസമുറ വന്ന പെണ്‍കുട്ടിയുടെ വസ്ത്രത്തിലെ രക്തക്കറ കണ്ട് അവിഹിതബമെന്ന് തെറ്റിദ്ധരിച്ച് സഹോദരന്‍ പൊള്ളലേല്‍പിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനേയില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ 30 വയസ്സുള്ള സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.
താനെയിലെ ഉല്‍ഹാസ് നഗറില്‍ സഹോദരനും അയാളുടെ ഭാര്യയ്ക്കുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയ്ക്ക് ആദ്യമായി മാസമുറ വന്നപ്പോള്‍ വസ്ത്രങ്ങളില്‍ രക്തം കണ്ടതോടെ പെണ്‍കുട്ടി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന സംശയത്തില്‍ സഹോദരന്‍ ചോദ്യം ചെയ്തു. മാസമുറയെ സംബന്ധിച്ച് കാര്യമായ അറിവ് ഇല്ലാതിരുന്ന പെണ്‍കുട്ടിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ കഴിഞ്ഞില്ല. അതോടെ അവിഹിതം നടന്നെന്ന് ഉറപ്പിച്ച് സഹോദരന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യയുടെ വാക്കുകളും ഇയാളെ പ്രകോപിപ്പിച്ചു. പെണ്‍കുട്ടിയുടെ വായിലും മുതുകിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇയാള്‍ പൊള്ളലേല്‍പ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ് അവശ നിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം പെണ്‍കുട്ടി മരണമടഞ്ഞിരുന്നു.