കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അരിക്കുളത്ത് താമസിക്കുന്ന രാജീവന്റെതാണ് മൃതദേഹമാണെന്ന് ഭാര്യ തിരിച്ചറിഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ രാജീവനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.
ഇന്ന് രാവിലെയാണ് കോഴിക്കോട് കൊയിലാണ്ടി ഊരള്ളൂരില്‍ കത്തി കരിഞ്ഞ നിലയില്‍ കൈകാലുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ്ബാക്കി ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
ഇവിടെ വച്ച് മനുഷ്യ ശരീരം കത്തിച്ചതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. പെയിന്റിംഗ് തൊഴിലാളിയായ രാജീവനെ ഒരാഴ്ചക്ക് മുന്‍പ് കാണാതായിരുന്നു. സമീപ പ്രദേശങ്ങളില്‍ നിന്ന് കാണാതായവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായമായത്.
സമീപത്തെ സിസിടിവി നശിപ്പിച്ച നിലയിലാണ്. മരണ കാരണം കൊലപാതകമാണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ് വ്യതമാക്കി. ഫോറന്‍സിക് വിഭാഗത്തിന്റെയും, ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പോസ്റ്റമോര്‍ട്ടം നടപടികള്‍ നാളെ പൂര്‍ത്തിയാകും.