യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; സുഹൃത്ത് അറസ്റ്റില്‍
പ്രതീക്ഷയുടെ സുഹൃത്താണ് അര്‍ഷാദ് തൃശൂര്‍: കുന്നംകുളത്ത് യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. കാറില്‍ നിന്ന് വീണ് പരിക്കേറ്റ ചെറായി സ്വദേശി പ്രതീക്ഷയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ഗുരുവായൂര്‍ കാവീട് സ്വദേശി അര്‍ഷാദിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതീക്ഷയുടെ സുഹൃത്താണ് അര്‍ഷാദ്. കാറില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രതീക്ഷയെ അര്‍ഷാദ് തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതി രണ്ടാഴ്ചയോളമായി അര്‍ഷാദിനൊപ്പമായിരുന്നു. ഇരുവരും നേരത്തെ …
Jul 6, 2022, 15:26 IST
പ്രതീക്ഷയുടെ സുഹൃത്താണ് അര്‍ഷാദ്
തൃശൂര്‍: കുന്നംകുളത്ത് യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. കാറില്‍ നിന്ന് വീണ് പരിക്കേറ്റ ചെറായി സ്വദേശി പ്രതീക്ഷയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ഗുരുവായൂര്‍ കാവീട് സ്വദേശി അര്‍ഷാദിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതീക്ഷയുടെ സുഹൃത്താണ് അര്‍ഷാദ്. കാറില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രതീക്ഷയെ അര്‍ഷാദ് തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതി രണ്ടാഴ്ചയോളമായി അര്‍ഷാദിനൊപ്പമായിരുന്നു. ഇരുവരും നേരത്തെ മുതല്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.