തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദനം
Tue, 9 May 2023

തിരുവനന്തപുരത്ത് വയോധിക ക്രൂര മർദ്ദനത്തിന് ഇരയായി. ഇടിച്ചക്കപ്ലാമൂട് സ്വദേശിയായ നിസ്സാം വീട്ടിൽ അതിക്രമിച്ചു കയറുകയും വയോധികയെ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.
കേരള - തമിഴ്നാട് അതിർത്തിയിൽ ഇഞ്ചിവിളക്ക് സമീപമാണ് സംഭവം. വീട്ടുപകരണങ്ങളും ഇരുചക്രവാഹനവും അക്രമി നശിപ്പിച്ചു. സംഭവത്തിൽ പാറശ്ശാല പോലീസ് കേസെടുത്തു.
കേരള - തമിഴ്നാട് അതിർത്തിയിൽ ഇഞ്ചിവിളക്ക് സമീപം കളിയക്കാവിളയിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുജീബ് റഹ്മാന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ഇടിച്ചക്കപ്ലാമൂട് സ്വദേശിയായ നിസ്സാം വീട്ടിൽ അതിക്രമിച്ചു കയറുകയും വയോധികയെ മർദ്ദിക്കുകയും ചെയ്തു.
തുടർന്ന്, വീട്ടുപകരണങ്ങളും വീടിനുമുന്നിൽ ഉണ്ടായിരുന്ന ഇരുചക്ര വാഹനവും നശിപ്പിച്ചു. സംഭവത്തിൽ പരിക്കു പറ്റിയ വയോധികയെ പാറശാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പിന്നാലെ പോലീസിൽ പരാതി നൽകി.
തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 1. 45 ഓടെ അക്രമി വീണ്ടൂം വീടിന് നേരെ കല്ലേറ് നടത്തി. ശേഷം വീട്ടുകാർക്ക് നേരെ വധഭീഷണി മുഴക്കി.
അതേസമയം, ഇയാൾ മാനസിക രോഗിയാണെന്നാണ് നിസാമിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്
സംഭവത്തിൽ പാറശ്ശാല പോലീസ് കേസെടുത്തു.