LogoLoginKerala

ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; കടയുടമ പിടിയില്‍

 
crime

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ കടയുടമ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. കടയുടമയായ നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് വീടുകളില്‍ സാധനങ്ങള്‍ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണ്‍ (38) അറസ്റ്റിലായി. വയനാട് വെണ്‍മണി എടമല വീട്ടില്‍ നന്ദനയ്ക്ക് (20) ആണ് മര്‍ദ്ദനമേറ്റത്.

അരുണിന്റെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു നന്ദന. ശമ്പളവും അവധിയും ആവശ്യപ്പെട്ടതോടെയായിരുന്നു മര്‍ദ്ദനം. ആക്രമണത്തില്‍ നന്ദനയുടെ തലയ്ക്കും മുഖത്തുമാണ് അടിയേറ്റത്. അസഭ്യം പറയുകയും ചെയ്തു.  കേസില്‍ അരുണിന്റെ  ഭാര്യ പ്രിന്‍സിക്ക് (32) എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കൂടാതെ സംഭവത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഇടപെട്ടിട്ടുണ്ട്. തൊഴിലുടമ ജീവനക്കാരികളെ മര്‍ദ്ദിച്ചതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.