LogoLoginKerala

ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിക്ക് പീഡനം

 
RAPE

തൃശ്ശൂര്‍: ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിക്ക് പീഡനം. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരന്‍ അറസ്റ്റിലായി. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെയാണ് മെഡി. കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൈപമംഗലം സ്വദേശിയായ യുവതിയെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി വിഷം കഴിച്ച് ആത്മഹ്തയക്ക് ശ്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ദയാലാല്‍ പീഡിപ്പിക്കുകയായിരുന്നു.