പതിനേഴുകാരിയെ പീഡിപ്പിച്ചു; സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
Thu, 23 Feb 2023

തിരുവനന്തപുരം: മംഗലപുരത്ത് പോക്‌സോ കേസില്‍ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. സി പി ഐ എം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരിയെ മാസങ്ങളായി ഇയാള്‍ പീഡിപ്പിച്ചു വരുകയായിരുന്നു. പെണ്‍കുട്ടി അധ്യാപകരോടാണ് പീഡന വിവരം പറഞ്ഞത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു