പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചു; പ്രതികൾ പോലീസ് പിടിയിൽ
wifi കണക്ഷൻ എടുത്തു കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നു
Aug 13, 2023, 14:10 IST
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച മദ്യം കുടിപ്പിച്ച കേസിൽ പ്രതികൾ പോലീസ് പിടിയിലായി. ഓച്ചിറ സ്വദേശികളായ രാഹുൽ,രാജേഷ് എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു സംഭവം. 17 വയസ്സ് പ്രായമുള്ള ഓച്ചിറ സ്വദേശിയായ പെൺകുട്ടിയെ wifi കണക്ഷൻ എടുത്തു കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വെള്ള ഇന്നോവ കാറിൽ കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് കായംകുളം ബോട്ട് ജെട്ടി കടുത്തു വച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.