LogoLoginKerala

ഭാര്യയെ കൊന്ന് കുഴിച്ചിട്ട സംഭവം; പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

 
sajeevan

എടവനക്കാട്: വാച്ചാക്കലില്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് സജീവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ ചൊവ്വാഴ്ച ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് അപേക്ഷ നല്‍കുക.

ഒന്നരവര്‍ഷം മുമ്പ് നടന്ന കൊലപാതകം മൂടിവെച്ച പ്രതിയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാന്‍ സമയമെടുത്തുള്ള ചോദ്യം ചെയ്യല്‍ വേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഏഴുദിവസം കസ്റ്റഡിയില്‍ കിട്ടാന്‍ ആവശ്യപ്പെടും.