LogoLoginKerala

ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസ് പ്രതി ഇന്‍സ്‌പെക്ടര്‍ പിആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചു വിട്ടു

 
pr sunu

തിരുവനന്തപുരം: ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്.

നിരവധി ക്രിമിനല്‍ കേസുകളിലായി 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്‌പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്ന, വ്യക്തിക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് നടപടിയെടുത്തുകൊണ്ടുള്ള ഉത്തരവില്‍ ഡിജിപി വ്യക്തമാക്കി.