കോടതി പരിസരത്ത് നിന്ന് ഭാര്യയെ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമം
Tue, 10 Jan 2023

മലപ്പുറം: മലപ്പുറം കുടുംബ കോടതി പരിസരത്ത് വച്ച് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമമുണ്ടായത്.