LogoLoginKerala

മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകളില്‍ പൊലീസിന്റെ ലഹരിവേട്ട വേട്ട; മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പിടിയില്‍

 
DOCTOR

മംഗളൂരു: പൊലീസിന്റെ നേതൃത്വത്തില്‍ മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച്  ലഹരിവേട്ട വേട്ട തുടരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പിടിയിലായി. കഴിഞ്ഞ 20ന് നടന്ന പരിശോധനയിലാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. രണ്ട് ഡോക്ടറടക്കം ഒന്‍പതോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നു.

വിവിധ കേസുകളിലായി ആകെ 29 പേരാണ് പിടിയിലായത്. ഇതില്‍ 22 പേര്‍ മെഡിക്കല്‍ രംഗത്തുള്ളവരാണ്. മംഗളൂരു പൊലീസ് കമ്മീഷണര്‍ എന്‍.ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.