LogoLoginKerala

നാഗര്‍കോവില്‍ ഇരട്ടക്കൊലപാതകം; ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍

 
arrest

മലപ്പുറം: നാഗര്‍കോവില്‍ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കവെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. പൂക്കോട്ടുംപാടം പൊലീസാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്  തിരുനെല്‍വേലി അഴകിയപാണ്ടിപുരം സ്വദേശി റഷീദി(48)നെയാണ് ചുള്ളിയോട് നിന്ന് പൊലീസ് പിടികൂടിയത്.

നാഗര്‍കോവിലില്‍ ഭൂത പാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2005 ല്‍ രണ്ട് വ്യാപാര പങ്കാളികള്‍ തമ്മിലുള്ള ബിസിനസ്സ് തര്‍ക്കത്തിന്റെ പേരില്‍ അടിപിടി നടന്നിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഒരു വിഭാഗം എതിര്‍ ചേരിയിലെ രണ്ട് പേരെ ഒരേ ദിവസം, രണ്ട് സ്ഥലത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.