കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു
Jan 24, 2023, 14:01 IST

കൊച്ചി: പട്ടാപ്പകല്‍ യുവതിക്ക് നേരെ ആക്രമണം. രവിപുരത്തെ റെയില്‍സ് ട്രാവല്‍സ് ബ്യൂറോ എന്ന സ്ഥാപനത്തില്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു. ട്രാവല്‍സിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെയാണ് യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ജോളി ജെയിംസ് എന്നയാള്‍ സൗത്ത് പൊലീസിന്റെ പിടിയിലായി. ജോലിക്കായി ഒരു ലക്ഷം രൂപ ജോളി ജെയിംസ് ട്രാവല്‍സില്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം.