കണ്ണൂരില്‍ നാല് വയസുകാരിയെ സ്കൂള്‍ ബസില്‍ വച്ച് പീഡിപ്പിച്ചു; ഡ്രൈവര്‍ പിടിയില്‍
Thu, 19 Jan 2023

കണ്ണൂര്‍: കണ്ണൂരില്‍ നാല് വയസുകാരിക്ക് സ്കൂള്‍ ബസില്‍ വച്ച് പീഡനം. സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റിലായി. വളപട്ടണം സ്വദേശി കെ കെ അസീമാണ് പിടിയിലായത്. സ്കൂള്‍ ബസില്‍ വച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.