3 പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കി; 7 വയസുകാരിയുടെ നില ഗുരുതരം
കോട്ടയം: 3 പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കി. ചേറ്റുകുളം സ്വദേശി ജോമോനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ള ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. 7 വയസുകാരിയായ ഇളയമ്മയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. കഴുത്തിൽ ഏറ്റ മുറിവിന്റെ ആഴം പ്രധാന ശ്വാസ കുഴലിനെ തന്നെ മുറിച്ചുകളഞ്ഞതായാണ് റിപ്പോർട്ടുകൾ.
മറ്റ് രണ്ടു കുട്ടികളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇന്ന് പുലർച്ച 12 .30 യോടുകൂടിയാണ് സംഭവം നടന്നത്. ആദ്യം ഇളയമ്മയുടെ കഴുത്താണ് ജോമോൻ അറുത്തത് . പിന്നീട് ഇത് തടയാൻ എത്തിയ മറ്റു രണ്ടു കുട്ടികളെ കൂടി ആക്രമിക്കുകയായിരുന്നു. ഇതോടെ കുട്ടികൾ ഇറങ്ങിയോടി അടുത്തുള്ള വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
അയൽവാസികൾ എത്തിയാണ് 3 കുട്ടികളെയും ആശുപത്രിയിൽ എത്തിച്ചത്. കുട്ടികളുമായി ആശുപത്രിയിലേക്കു പോയ സമയത്താണ് കിടപ്പ് മുറിയിൽ ജോമോൻ ആത്മഹത്യാ ചെയ്തത്. ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി ഭാര്യയുമായി പിരിഞ്ഞ് 3 പെൺമക്കയോട് ഒപ്പം രാമപുരം ചേറ്റുകുളത്തുള്ളതാണ് താമസിച്ചു വന്നിരുന്നത്. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണ നടത്തിവരികയാണ്.