ബഹ്‌റൈനിൽ അനാശാസ്യ പ്രവർത്തനത്തിന് 25 സ്ത്രീകളടക്കം അറസ്റ്റിൽ
May 15, 2023, 11:48 IST

മനാമ- ബഹ്റൈനില്‍ അനാശ്യ പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ട സ്ത്രീകളടക്കം 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലങ്ങളിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടിയെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവരം ലഭിച്ചതനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
സംഭവത്തില്‍ എല്ലാ പ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം രാത്രി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ പൗരന്മാര്‍ക്കോ താമസക്കാര്‍ക്കോ എന്തെങ്കിലും പരാതികള്‍ അറിയിക്കണമെന്നുണ്ടെങ്കിലോ സഹായം ആവശ്യമുണ്ടെങ്കിലോ 555 എന്ന ഹോട്ട്ലെനില്‍ സഹായത്തിനായി ബന്ധപ്പെടാമെന്ന് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്രിമിനല്‍ എവിഡന്‍സ് ഡയറക്ടറേറ്റിന്റെ അറിയിപ്പിൽ പറയുന്നു.